ഭരണഘടനാ ഭേദഗതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗമേത് - XX
ഭരണഘടനാ ഭേദഗതിയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദമേത് - 368
ഭരണഘടനാ ഭേദഗതി എന്ന ആശയം കടമെടുത്തത് - സൗത്ത് ആഫ്രിക്ക
42-ാ൦ ഭേദഗതി നിലവില്‍ വന്ന വര്‍ഷം - 1976
42-ാ൦ ഭേദഗതി നിലവില്‍ വരുമ്പോഴുള്ള പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
42-ാ൦ ഭേദഗതി നിലവില്‍ വരുമ്പോഴുള്ള പ്രസിഡന്റ് - ഫ്രക്രുദ്ദിന്‍ അലി അഹമ്മദ്
42-ാ൦ ഭേദഗതിയുടെ മറ്റൊരു പേര്‍ - മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍
ഏതു കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് 42-ാ൦ ഭേദഗതി നിലവില്‍ വന്നത് - സ്വരണ്‍സിങ കമ്മിറ്റി
42-ാം ഭേദഗതി പ്രകാരം കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ -1) IV (A) മൌലിക കടമകള്‍ (fundamental duties) അനുച്ലേദം 51(A), 2) XIV (A) (ട്രിബ്യുണലുകള്‍ (Tribunals)അനുച്ഛേദം 323 A, അനുച്ഛേദം 323 B , 323A അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണൽസ് (കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പൊതുനിയമനങ്ങളിലെ തര്‍ക്കങ്ങളുടെ പരിഹാരത്തിനും, ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ തര്‍ക്കങ്ങളുടെ പരിഹാരത്തിനും വേണ്ടി സ്ഥാപിക്കപ്പെട്ടത്.), 323 B Tribunals for other matters (മറ്റ് വിഷയങ്ങള്‍ക്ക് വേണ്ടിയുള്ള ട്രിബ്യുണല്‍ )
ഇന്ത്യയിലെ ഇതുവരെയുള്ള ഭരണഘടനാ ഭേദഗതികളില്‍ ഭരണഘടനയുടെ ആമുഖത്തില്‍ മറ്റം വരുത്തിയ ഭരണഘടനാ ഭേദഗതി ഏത് - 42-ാ൦ ഭേദഗതി
42-ാ൦ ഭേദഗതി പ്രകാരം കൂട്ടിച്ചേര്‍ത്ത വാക്കുകള്‍ - സോഷ്യലിസം, മതേതരത്വം, അഖണ്ഡത.(സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുകയും, രാജ്യത്തിന്റെ ഐക്യം എന്ന പ്രയോഗത്തിന് പകരം ഐക്യവും അഖണ്ഡതയും എന്നാക്കി മാറ്റുകയും ചെയ്തു.)
കാബിനറ്റ് മ്രന്തിസഭാ തീരുമാനങ്ങള്‍ അനുസരിക്കാന്‍ പ്രസിഡന്റ് ബാധ്യസ്ഥനാണ് എന്ന ഭേദഗതി നിലവില്‍ വന്നത് - 42-ാം ഭേദഗതിയിലൂടെ
ലോക്സഭയുടെയും നിയമസഭയുടെയും കാലാവധി എപ്പോഴെങ്കിലും വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ - 42-ാം ഭേദഗതി പ്രകാരം 1976 ല്‍ ലോക്സഭയുടെയും, നിയമസഭകളുടെയും കാലാവധി 5 ല്‍ നിന്നും 6 ആക്കി മാറ്റി. (44-ാം ഭേദഗതി പ്രകാരം 1978 ല്‍ തിരികെ 6ല്‍ നിന്നും 5 ആക്കി മാറ്റി)
42-ാ൦ ഭേദഗതിപ്രകാരം ഭാഗം IV ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട അനുഛേദങ്ങൾ എത്ര - 3 അനുഛേദങ്ങള്‍ (39 A തുല്യനീതി, സൗജന്യനിയമസഹായം), (43 A വ്യവസായ സ്ഥാപനങ്ങളിലെ മാനേജ്മെന്റില്‍ തൊഴിലാളികളുടെ പങ്കാളിത്തം.), (48 A പരസ്ഥിതി സംരക്ഷണവും മെച്ചപ്പെടുത്തലും, വനവും വന്യജീവികളുടെ സംരക്ഷണവും.)
ദേശീയ അടിയന്തരാവസ്ഥ ഇന്ത്യയില്‍ ഏതെങ്കിലും ഒരു പ്രദേശത്തു മാത്രമായി പ്രഖ്യാപിക്കാന്‍ സാധിക്കുമോ - 1976 ലെ 42-ാ൦ ഭേദഗതി പ്രകാരം ഇന്ത്യയില്‍ ഒരു പ്രദേശത്ത് മാത്രമായി 352 പ്രകാരമുള്ള ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധിക്കും.
ഒരു സംസ്ഥാനത്തെ പ്രസിഡന്റ് ഭരണം ഒരു സമയം എത്ര കാലത്തേയ്ക്ക് വര്‍ദ്ധിപ്പിക്കാം - പാര്‍ലമെന്റിന്റെ അംഗീകാരത്തോടുകൂുടി ഒരു പ്രാവിശ്യം 6 മാസത്തേക്ക് ദീര്‍ഘിപ്പിച്ചിരുന്ന പ്രസിഡണ്ട് ഭരണം 1976 ലെ 42-00 ഭേദഗതി പ്രകാരം 1 വര്‍ഷം ആക്കിമാറ്റി.
1976-ലെ 42-ാം ഭേദഗതി പ്രകാരം സംസ്ഥാന ലിസ്റ്റില്‍ നിന്നും കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട വിഷയങ്ങളുടെ എണ്ണം - 5
സംസ്ഥാന ലിസ്റ്റില്‍ നിന്നും കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട വിഷയങ്ങള്‍ - വിദ്യാഭ്യാസം, വനം, വന്യ ജീവികളുടെയും പക്ഷികളുടെയും സംരക്ഷണം, അളവ് തൂക്ക സ്രമ്പദായം, സുപ്രീം കോടതിയും ഹൈക്കോടതിയും ഒഴികെയുള്ള മറ്റു കോടതികളിലെ ഭരണ സ്രമ്പദായം
0 അഭിപ്രായങ്ങള്‍